Search

അമ്മയോടൊപ്പം നടന്നുപോയ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ മധ്യവയസ്‌കന്റെ ശ്രമം, സംഭവം തിരുവനന്തപുരം തമ്പാനൂരില്‍, രക്ഷപ്പെട്ട പ്രതിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.തിരുവനന്തപുരം തമ്പാനൂരാണ് സംഭവം.

സംഭവത്തില്‍ വെളിയംകോട് കൈനിക്കര പുത്തന്‍വീട്ടില്‍ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജില്‍ അമ്മയോടൊപ്പം നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു.

അമ്മ ബഹളം വച്ചപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

്തമ്പാനൂര്‍ സിഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Highlight: Man tried to kidnap girl in Thiruvananthapuram, who was arrested later.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അമ്മയോടൊപ്പം നടന്നുപോയ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ മധ്യവയസ്‌കന്റെ ശ്രമം, സംഭവം തിരുവനന്തപുരം തമ്പാനൂരില്‍, രക്ഷപ്പെട്ട പ്രതിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്