ബംഗളൂരു: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകം ശ്കതമായ പ്രത...
ബംഗളൂരു: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകം ശ്കതമായ പ്രതിഷേധവുമായി രംഗത്ത്.
ഇതോടെ, എ.എം.എം.എയുടെ നിലപാടിനെതിരേ ഉയരുന്ന പ്രതിഷേധം പുതിയ മാനം കൈവരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി കന്നഡത്തില്‍ സജീവമാണ്. അവരുടെ ഭര്‍ത്താവ് കന്നഡ സിനിമയിലെ നിര്‍മാതാവുമാണ്.
കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകളാണ് എ.എം.എം.എയുടെ തീരുമാനത്തിനെതിരേ ഇടവേള ബാബുവിന് കത്ത് അയച്ചിരിക്കുന്നത്.
സംവിധായിക കവിതാ ലങ്കേഷ് , നടി മേഘ്ന രാജ്, ശ്രുതി ഹരിഹരന്, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങി അന്‍പതോളം പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
കോടതിയില്‍ കേസ് തീര്‍പ്പാകുന്നതിനു മുന്‍പേ ദിലീപിനെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദം കനത്തതോടെ, താന്‍ അമ്മയിലേക്കില്ലെന്ന് ദിലീപ് പറഞ്ഞുവെങ്കിലും താരസംഘടന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്നലെ ഇറക്കിയ വിശദീകരണക്കുറിപ്പില്‍, ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്നു മാത്രമാണ് പറയുന്നത്.
Keywords: Kannada, Amma, Actress Molesting Case

COMMENTS