ഫിന്‍ലാന്‍ഡ്: ലോക അണ്ടര്‍ 20 അത്ലറ്റിക്സ് മീറ്റില്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ സ്പ്രിന്റര്‍ ഹിമാ ദാസിനു സ്വര്...
ഫിന്‍ലാന്‍ഡ്: ലോക അണ്ടര്‍ 20 അത്ലറ്റിക്സ് മീറ്റില്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ സ്പ്രിന്റര്‍ ഹിമാ ദാസിനു സ്വര്‍ണം.
51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹിമ ചരിത്രമെഴുതിയത്. 52.07 സെക്കന്റില്‍ ഫിനിഷ് ചെയ്ത മിക്ലോസിനാണ് വെള്ളി. 52.28 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ടെയ്ലര് മാന്സന് വെങ്കലം നേടി.
സീമ പൂനിയ (വെങ്കലം ഡിസ്കസ് ത്രോ, 2002), നീരജ് കൗര്‍ (വെങ്കലം ഡിസ്കസ് ത്രോ, 2014) എന്നിവരാണ് ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ മെഡല്‍ നേടിയ ഇന്ത്യക്കാര്‍.
ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത് ആദ്യമായാണ്.
1960 റോം ഒളിമ്പിക്സില്‍ 400 മീറ്ററില്‍ മില്‍ഖാ സിങും 1984 ലോസ് ആഞ്ചലസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷയും നേടിയ നാലാം സ്ഥാനങ്ങളാണ് ലോക വേദിയിലെ ട്രാക്ക് ഈവന്റില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ചനേട്ടം.
എന്നാല്‍ വ്യാഴാഴ്ച ഹിമാ ദാസ് എന്ന ആസാമിലെ ധിങ്ങ് ഗ്രാമത്തിലെ കര്‍ഷകരുടെ മകള്‍ ഒന്നാം സ്ഥാനത്തോടെ തന്നെ കായികലോകത്തെ മിന്നും താരമായി മാറുകയായിരുന്നു. ഇന്ത്യയുടെ കായിക ചരിത്രത്തിലെ മറ്റേതു നേട്ടങ്ങളേക്കാള്‍ ഉയര്‍ന്നു നില്ക്കുന്നതു തന്നെയാണ് ഹിമയുടെ ഈ വിജയം.
COMMENTS