Search

കേരളം മുങ്ങുന്നു, വന്‍ നാശം, ട്രെയിന്‍ ഗതാഗതം താറുമാറായി

ട്രാക്കു നിറഞ്ഞ് പഌറ്റ്‌ഫോം വരെ വെള്ളമെത്തിയ 
നിലയില്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍

സ്വന്തം ലേഖകര്‍

കൊച്ചി: അതിശക്തമായ മഴയില്‍ മധ്യകേരളത്തിന്റെ വലിയൊരളവ് വെള്ളത്തിലായി.  ബുധനാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന്  കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒറീസാ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദ മേഖലയും അതുമൂലമുള്ള അന്തരീക്ഷ ചുഴിയുമാണ് കനത്തമഴയ്ക്കു കാരണമായിരിക്കുന്നത്.

തെക്കന്‍ ജില്ലകളിലാണ് മഴ കനത്തിരിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് കാരണം. തീരദേശത്ത് കടല്‍ ക്ഷോഭം ശക്തമാണ്. 70 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കാം. മത്സസ്യത്തൊഴിലാളികള്‍ കടലില്‍ പോകുരുതെന്ന് മുന്നറിയിപ്പുണ്ട്.


വെള്ളത്തില്‍ മുങ്ങി പാലാ നഗരം

കേരളത്തിലും ലക്ഷദ്വീപിലും പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35-45 കിലോമിറ്റര്‍ വേഗത്തില്‍ കാറ്റുവീശിയേക്കാം. കാറ്റ് ചിലപ്പോള്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാം.

വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെയും ലക്ഷദ്വീപ് തീരത്തും അഞ്ച് മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കാം.

* ആലപ്പുഴയില്‍ വൈദ്യുത കമ്പിയില്‍ തട്ടി അന്ത്യോദയ എക്‌സ്പ്രസ് ട്രെയിന് മുകളില്‍ മരം വിണു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍  ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു.
* എറണാകളും സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ പാളത്തില്‍ വെള്ളം നിറഞ്ഞ് ഗാതാഗതം തടസ്സപ്പെട്ടു. വെള്ളം പ്ലാറ്റ്‌ഫോം വരെ ഉയര്‍ന്നു.
* പമ്പാനദി കരകവിഞ്ഞു. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നു.
* മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു.
* പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി.
* തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
* വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കും.
* പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അഞ്ച് ഷട്ടറുകര്‍ തുറന്നു.
* കോട്ടയത്ത് പാലാ നഗരം വെള്ളത്തില്‍ മുങ്ങി. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
* കുമളി പെരിയാര്‍ കോളനിയിലും വണ്ടിപ്പെരിയാറിലും ചപ്പാത്തിലും വെള്ളം കയറി.
* ചാലക്കുടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. ചാലക്കുടി റെയില്‍വേ ട്രാക്ക് പൂര്‍ണമായും വെള്ളത്തിനടിയിലായി.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന്  ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

Keywords: Kerala, Rain, Flood




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേരളം മുങ്ങുന്നു, വന്‍ നാശം, ട്രെയിന്‍ ഗതാഗതം താറുമാറായി