Search

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. ഇന്നത്തെ അവധിക്ക് പകരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈ മാസം 21-ാം തീയതി പ്രവൃത്തിദിനമായിരിക്കും.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മിക്ക ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മിക്ക സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി ആണ്. കേരള സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 21 -ാം തീയതിയിലേക്ക് മാറ്റി. ആരോഗ്യ സര്‍വ്വകലാശാലയുടെ ഇന്നത്തെ തിയറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി