Search

ഒരു പാര്‍ട്ടിയെയും പുകഴ്ത്തി സംസാരിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്: നടന്‍ ടിനി ടോം

കൊച്ചി: ഫെയ്‌സ് ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നടന്‍ ടിനി ടോം വ്യക്തമാക്കി.

ഇന്ത്യ യഥാര്‍ത്ഥ ഇന്ത്യ ആയത് ശ്രീനരേന്ദ്രമോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണെന്നും അന്ധമായ ബി.ജെ.പി വിരുദ്ധത കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ടിനി ടോം പറഞ്ഞെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

ഇത്തരത്തില്‍ ഒരു പാര്‍ട്ടിയെ താന്‍ പുകഴ്ത്തി സംസാരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ടിനി ടോം വ്യക്തമാക്കിയിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരു പാര്‍ട്ടിയെയും പുകഴ്ത്തി സംസാരിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്: നടന്‍ ടിനി ടോം