മോസ്കോ: ഇൗ ലോകകപ്പിന്റെ അത്ഭുതമായി ക്രൊയേഷ്യ കുതിക്കുന്നു. ആവേശം ആദ്യന്തം നിറഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂ...
മോസ്കോ: ഇൗ ലോകകപ്പിന്റെ അത്ഭുതമായി ക്രൊയേഷ്യ കുതിക്കുന്നു. ആവേശം ആദ്യന്തം നിറഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ മുട്ടുകുത്തിച്ച്് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടന്നു.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 ന് തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടന്നത്. ഇതേ വഴിയിലാണ് തൊട്ടു മുന്‍ മത്സരത്തില്‍ സ്പെയിനെ റഷ്യ കീഴടക്കിയതും.
ക്രൊയേഷ്യയ്ക്കു വേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ പെനാല്‍റ്റി വലയിലെത്തിച്ചപ്പോള്‍ ഡെന്മാര്ക്കിന്റെ കീറിനും ഡെഹലിക്കും മാത്രമേ ലക്ഷ്യം കാണാനൂയുള്ളൂ.
റഷ്യയാണ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. 58ാം സെക്കന്‍ഡില്‍ തന്നെ ഗോള്‍ പിറന്ന മത്സരം ആദ്യന്തം ആവേശം നിറഞ്ഞതായിരുന്നു. ത്രോയില്‍നിന്നു ലഭിച്ച പന്ത് മത്യാസ് ജൊര്ഗെന്സന് ക്രൊയേഷ്യന്‍ വലയിലേക്കു ഉന്തിയിടുകയായിരുന്നു.
ഈ ലോകകപ്പിലെ ഏറ്റവും വേഗത്തിലെ ഗോളായി ഇത്. എന്നാല്‍, മൂന്നു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. മാരിയോ മാന്‍സൂക്കിച്ച് ഡാനിഷ് ബോക്സില്‍ നിന്ന് ഗംഭീരമായ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. പിന്നങ്ങോട്ടു ബലാബലമായിരുന്നു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഡാനിഷ് പട തോറ്റു പിന്‍വാങ്ങി.
COMMENTS