Search

യുവതിയെ രഹസ്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

റായ്പൂര്‍: രഹസ്യബന്ധം സംശയിച്ച് ഭാര്യയെ രഹസ്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ഛത്തിസ്ഗഡിലെ ഭട്ടാപരയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ സിഎഎഫ് ജവാന്‍ സുരേഷ് മിരിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സുരേഷിന്റെ ഭാര്യ ലക്ഷ്മി (27) മരിച്ചത്. രോഗിയായ ലക്ഷ്മി അസുഖം മൂര്‍ച്ഛിച്ചു മരിച്ചെന്നാണ് സുരേഷ് ബന്ധുക്കളോട് പറഞ്ഞത്.

ലക്ഷ്മുടെ മരണത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.  പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.

ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് സുരേഷ് പൊലീസിനോട് സമ്മതിച്ചു.

ബുധനാഴ്ച ഇരുവും വഴക്കുകൂടിയിരുന്നു. വഴക്കിനൊടുവില്‍ വസ്ത്രം അലക്കുകയായിരുന്ന ലക്ഷ്മിയെ സുരേഷ് മര്‍ദ്ദിച്ചു.

മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ലക്ഷ്മിയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Highlight: Chhattisgarh jawan suresh miri killed his wife electrocuting her private parts



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ യുവതിയെ രഹസ്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍