Search

കിടിലന്‍ കവാനി, ഹൃദയം കവര്‍ന്ന് റൊണാള്‍ഡോ...


ഷാജി ജേക്കബ്

റൊണാള്‍ഡോയുടെ തോളില്‍ കൈയൂന്നി എഡിന്‍സണ്‍ കവാനി സാവകാശം ടച്ച് ലൈനും കടന്ന് കളത്തിനു പുറത്തേക്കു നടന്നു. കാലിലെ പേശികള്‍ക്കു പരിക്കേറ്റുള്ള മടക്കം. പക്ഷേ, അപ്പോഴേക്കും കവാനി കളം പിടിച്ചു കഴിഞ്ഞിരുന്നു. ഈ ലോകകപ്പിലെ തന്നെ രണ്ടു കിടിലന്‍ ഗോളുകളിലൂടെ യുറുഗ്വായെ മുന്നിലെത്തിച്ച ശേഷമായിരുന്നു ആ മടക്കം. കളി തീരാന്‍ 20 മിനിറ്റ് കൂടി ഉള്ളപ്പോഴായിരുന്നു എതിരാളിയുടെ സഹായത്തോടെ മുടന്തി മുടന്തിയുള്ള ആ മടക്കം.

കാലിന്റെ വേദന കടിച്ചമര്‍ത്തി വല്ലാത്ത നഷ്ടബോധം പ്രകടിപ്പിക്കുന്ന ഭാവത്തോടെയാണു കവാനി നടന്നു
നീങ്ങിയത്. തനിക്കും തന്റെ ടീമിനും എട്ടിന്റെ പണി തന്ന എതിരാളിയെ റൊണാള്‍ഡോ ഏറെ കരുതലോടെയാണു നടക്കാന്‍ സഹായിച്ചത്. കഴിഞ്ഞ 70 മിനിറ്റ് തങ്ങളെ കോരിത്തരിപ്പിച്ച പ്രകടനം കാഴ്ചവച്ച കവാനിയുടെ മടക്കം വീര്‍പ്പടക്കിയാണു കാണികള്‍ കണ്ടിരുന്നത്.

റൊണാള്‍ഡോയുടെ കൈത്താങ്ങില്‍ സുരക്ഷിതനായ കവാനിയെ സഹായിക്കാന്‍ സഹതാരങ്ങളോ ടീം ഡോക്ടര്‍മാരോ ആരും ചെന്നില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു റോണോയുടെ കരുതല്‍. തന്റെ ടീം 1-2-നു പിന്നില്‍ നില്‍ക്കുന്ന  വസ്ഥയിലാണ് എതിര്‍ നായകന്‍, തന്റെ ലോകകപ്പ് സ്വപ്‌നം തകര്‍ത്തവന്റെ കൈ പിടിച്ചു സഹായിക്കാനെത്തിയത്.


സമയം അതിക്രമിച്ച ഈ സമയത്ത് പിന്നില്‍ നില്‍ക്കുന്ന ഏതൊരു നായകനും നിരാശയും രോഷവും പ്രകടിപ്പിക്കേണ്ട സാഹചര്യത്തിലാണ് റൊണാള്‍ഡോ എതിരാളിയോടു സഹാനുഭൂതി കാട്ടിയത്. ഈ നിര്‍ണായക ഘട്ടത്തില്‍
കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോയിട്ട് എതിരാളിയുടെ പരിക്കിന്റെ കാര്യം ശ്രദ്ധിക്കാനൊന്നുമുള്ള മാനസിക  അവസ്ഥയിലായിരിക്കില്ല ഒരു കളിക്കാരനും. പക്ഷേ റൊണാള്‍ഡോയുടെ ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്
ലക്ഷക്കണക്കിനു കാണികള്‍ വിസ്മയത്തോടെ കണ്ടുനിന്നു. വലിയ സംഭവങ്ങള്‍ക്കിടയിലും ചെറിയ കാര്യങ്ങള്‍ക്ക് എത്ര മാത്രം പ്രസക്തിയുണ്ടെന്നു ലോകം തിരിച്ചറിഞ്ഞ നിമിഷം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഇതു വൈറലായിക്കഴിഞ്ഞു.

20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗലും റൊണാള്‍ഡോയും ഈ കളി തോറ്റ്ലോ കകപ്പില്‍ നിന്നു പുറത്തായി. കവാനി കളിയിലെ ഹീറോ ആയി. പക്ഷേ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു കാണികളുടെ ഹൃദയം കവര്‍ന്നാണ്
റൊണാള്‍ഡോ മടങ്ങുന്നത്.

കളത്തിനു പുറത്തു വന്നയുടന്‍ തന്നെ കവാനി സ്റ്റേഡിയം വിട്ടു പുറത്തേക്കു പോയി. കവാനിയുടെ പരിക്കില്‍ ഏറെ ആശങ്കാകുലനാണ് യുറുഗ്വായ്പ രിശീലകന്‍ ഓസ്‌കര്‍ തബാരസ്. പേശികള്‍ക്കേറ്റ പരിക്കില്‍ നിന്നു മോചിതനായി തിരിച്ചെത്താന്‍ കവാനിക്ക് ഏറെ സമയമില്ലെന്നു തബാരസ്ചൂണ്ടിക്കാട്ടുന്നു. ഈ വേദനയില്‍ വലിയ കാര്യമില്ലെന്നാണു കവാനി പറയുന്നത്. എത്രയും വേഗം ടീമിനൊപ്പം തിരിച്ചെത്താമെന്ന പ്രതീക്ഷിലാണു
കവാനി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആണ് യുറുഗ്വായുടെ എതിരാളികള്‍.

കവാനിയുടെ ആരാധനാപാത്രമാണു റൊണാള്‍ഡോ. 'ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണു ഞങ്ങള്‍ ഇന്നു കളിച്ചത്. റോണോ എന്നും എനിക്ക്
മാതൃകയായ ആരാധനാപാത്രമാകും,' കവാനി റൊണാള്‍ഡോയെ പ്രശംസിച്ചു.

റൊണാള്‍ഡോയും മെസിയും ഇനി ഒരു ലോകകപ്പിനുണ്ടാവുമോ എന്നറിയില്ല. പക്ഷേ, റൊണാള്‍ഡോയെ പോര്‍ച്ചുഗലിനു തുടര്‍ന്നും ആവശ്യമുണ്ടെന്ന് കോച്ച്ഫെര്‍ണാണ്ടോ സാന്റോസ് വ്യക്തമാക്കിക്കഴിഞ്ഞു.

കവാനി - സുവാരസ് 

റഷ്യയില്‍ ഇതു നീലക്കുപ്പായക്കാരുടെയും പി.എസ്.ജി
സ്‌ട്രൈക്കര്‍മാരുടെയും രാവായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സിനെ
വിജയത്തിലേക്കു നയിച്ചത് പി.എസ്.ജിയുടെ പത്തൊമ്പതുകാരന്‍ സ്‌ട്രൈക്കര്‍ കിലിയാന്‍ എംബാപ്പെ. പോര്‍ച്ചുഗലിനെതിരെ യുറുഗ്വായെ വിജയത്തിലേക്കു
നയിച്ചത് മുപ്പത്തൊന്നുകാരനായ പി.എസ്.ജി സ്‌ട്രൈക്കര്‍ കവാനി. ബ്രസീലിനെ മുന്നോട്ടു നയിക്കുന്നതും മറ്റൊരു പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍.

ഇന്നലെ ലോകകപ്പിനോടു വിട പറഞ്ഞത് റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സിലോണയുടെയും ഗോളടി യന്ത്രങ്ങളായ റൊണാള്‍ഡോയും മെസിയും.
പോര്‍ച്ചുഗലിനെതിരെ യുറുഗ്വായുടെ കവാനി - സുവാരസ് കൂട്ടുകെട്ട്മാ രകമായിരുന്നു. ഇടതു ടച്ച്‌ലൈനിന് അടുത്തു നിന്ന് സുവാരസ് ഉയര്‍ത്തി വിട്ട പന്തിന് വലതു വിംഗിലൂടെ കുതിച്ചെത്തിയ കവാനി തല കൊടുത്ത കാഴ്ച അപാരമായിരുന്നു. യുറുഗ്വായിലെ സാള്‍ട്ടോ നഗരത്തില്‍ ഒരു മാസത്തെ അകലത്തിലാണ് ഇരുവരും ജനിച്ചത്.

ഏഴാം വയസില്‍ സാള്‍ട്ടോ വിട്ട് സുവാരസ്മോ ണ്ടിവിഡിയോയില്‍ എത്തി. പക്ഷേ, 19-ാം വയസിലാണ്ഇരുവരും തമ്മില്‍ കളിക്കളത്തില്‍ കണ്ടുമുട്ടുന്നത്. അന്നു മുതല്‍ ഇരുവരും രാജ്യത്തിനു വേണ്ടി ഒന്നിച്ചു കളിക്കുന്നു. ഇരുവരും ചേര്‍ന്ന് 207 തവണ യുറുഗ്വായ്
കുപ്പായമണിഞ്ഞിട്ടിട്ടുണ്ട് ഇതുവരെ.

ഈ ലോകകപ്പില്‍ അദ്ഭുതങ്ങളും അട്ടിമറികളും തുടരുകയാണ്. പ്രീ ക്വാര്‍ട്ടര്‍ ആയപ്പോഴേക്കും ഇത്രയുമായെങ്കില്‍ ഇനിയങ്ങോട്ട് എന്തായിരിക്കും
ഫുട്‌ബോള്‍ പൂരം. എംബാപ്പെമാരുടെയും കവാനിമാരുടെയും വിസ്മയ പ്രകടനങ്ങളും മെസിയുടെയും റോണോയുടെയും വിങ്ങുന്ന ഓര്‍മകളുമായി ഉറക്കമില്ലാത്ത രാവുകള്‍ തുടരുന്നു.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കിടിലന്‍ കവാനി, ഹൃദയം കവര്‍ന്ന് റൊണാള്‍ഡോ...