Search

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസ്: റിമാന്‍ഡില്‍ കഴിയുന്ന വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിക്കും.

അതേസമയം ഈ കേസില്‍ അറസ്റ്റിലാകാനുള്ള മറ്റു രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഇന്ന് ഹര്‍ജി പരിഗണിക്കുന്നതുവരെ അവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസ്: റിമാന്‍ഡില്‍ കഴിയുന്ന വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി