Search

കാലടിയില്‍ ആര്‍ട് ഒഫ് ലിവിംഗ് ഗുരുപൂര്‍ണ്ണിമ ദിനാചരണം 27ന്




കൊച്ചി : ആര്‍ട് ഒഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ ഈമാസം 27 ന് വമ്പിച്ച ഗുരുപൂര്‍ണ്ണിമ ആഘോഷം.

സംസ്ഥാനത്തെ പ്രമുഖ ജ്ഞാനക്ഷേത്രങ്ങള്‍ക്കൊപ്പം ആയിരത്തി അഞ്ഞുറിലധികം വരുന്ന ആര്‍ട് ഒഫ് ലിവിങ് കേന്ദ്രങ്ങളിലും മറ്റ് ഉപ കേന്ദ്രങ്ങളിലും അന്നേദിവസം വിവിധ പരിപാടികളോടെ  ഗുരുപൂര്‍ണ്ണിമ ദിനം ആചരിക്കുമെന്ന് ആര്‍ട് ഒഫ് ലിവിങ്ങ്  കേരള ചെയര്‍മാന്‍ എസ് .എസ് . ചന്ദ്രസാബു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വേദവിജ്ഞാന്‍ മഹാവിദ്യാപീഠം' മാനേജിങ് ട്രസ്റ്റിയും ജീവനകലയുടെ ഇന്റര്‍ നേഷണല്‍ പരിശീലകനുമായ പ്രശാന്ത് നായര്‍, ജീവനകലയുടെ ഇന്റര്‍നാഷണല്‍ പരിശീലകയുമായ മീരാ പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രശാന്ത് നായര്‍ , മീരാ പ്രശാന്ത്  ദമ്പതികളെ ആര്‍ട് ഒഫ് ലിവിംഗ്  കേന്ദ്രങ്ങള്‍ സംയുക്തമായി പൂര്‍ണ്ണ കുഭം നല്‍കി വരവേല്‍ക്കും.

കാലടി ആശ്രമത്തിലാണ് ആര്‍ട് ഒഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിപുലമായ ഗുരുപൂര്‍ണ്ണിമ ആഘോഷം ജൂലായ് 27 ന് നടത്തുക.

108 പൂജാ പണ്ഡിറ്റുമാര്‍ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന് തുടക്കം കുറിക്കുക. പ്രസാദവിതരണം,  ജല ആരതി, മഹാസത്‌സംഗ്  തുടങ്ങിയ ചടങ്ങുകളും നടക്കും.

ആഘോഷ പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാമെന്ന് ആര്‍ട് ഒഫ് ലിവിംഗ് അധികൃതര്‍ അറിയിച്ചു .

ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ പങ്കെടുത്ത ആര്‍ട് ഒഫ് ലിവിങ് കുടുംബാംഗങ്ങളുടെ സൗകര്യാര്‍ത്ഥം നാല് ദിവസം നീണ്ടുനില്‍ക്കുന്ന 'മൗനത്തിന്റെ ആഘോഷം ' അഥവാ ആര്‍ട് ഒഫ് ലിവിങ് ഉപരിപഠന പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും .

പ്രശാന്ത് നായര്‍ , മീരപ്രശാന്ത് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പ്രത്യേക പരിശീലനങ്ങളില്‍  പങ്കെടുക്കുന്നവര്‍ക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447458546, 9746475501 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കാലടിയില്‍ ആര്‍ട് ഒഫ് ലിവിംഗ് ഗുരുപൂര്‍ണ്ണിമ ദിനാചരണം 27ന്