Search

ഹനാന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പിന്തുണ

തിരുവനന്തപുരം: പഠനത്തോടൊപ്പം മത്സ്യവില്പന നടത്തിയ ജീവിതമാര്‍ഗവും കണ്ടെത്തുന്ന ഹനാനു പിന്തുണയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ആക്രമണങ്ങളെ കണ്ണന്താനം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രമന്ത്രി ഹാനാനു പിന്തുണ അറിയിച്ചത്.

കഠിനാധ്വാനികള്‍ക്കു പ്രചോദനമാകുന്ന ജീവിതമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


Kerala sharks stop attacking Hanan. I'm ashamed. Here is a girl trying to put together a shattered life. You vultures !

വിദ്യാഭ്യാസത്തിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഹനാന്‍ നടത്തുന്ന അതി ജീവനത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതുപോലുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് കഠിനാധ്വാനികള്‍ക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേത്. സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവര്‍ക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കൂ. വലിയൊരു ഭാവി #ഹനാന് മുന്നില്‍ തുറക്കാന്‍ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യും....



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഹനാന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പിന്തുണ