സ്വന്തം ലേഖകന്‍ കൊച്ചി : കേരളത്തെ നടുക്കിയ അഭിമന്യു കൊലക്കേസ് ആസൂത്രിതമായി നടത്തിയതെന്നു സംശയം. അഭിമന്യുവിനെ അടിയന്തരമായി മഹാരാജാസ് കോള...
സ്വന്തം ലേഖകന്‍
കൊച്ചി : കേരളത്തെ നടുക്കിയ അഭിമന്യു കൊലക്കേസ് ആസൂത്രിതമായി നടത്തിയതെന്നു സംശയം. അഭിമന്യുവിനെ അടിയന്തരമായി മഹാരാജാസ് കോളേജിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും കോളേജിലെത്തി അരമണിക്കൂറിനകം കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ജ്യേഷ്ഠന് ആരോപിക്കുന്നു.
ഇതോടെയാണ്, കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു സംശയം ബലപ്പെട്ടിരിക്കുന്നത്. അഭിമന്യുവിനെ കൊന്നത് പ്രൊഫഷണല്‍ കൊലയാളികളായിരുന്നുവെന്നും ഒറ്റക്കുത്തിനു മരിക്കാന്‍ പാകത്തിലുള്ള കത്തിയായിരുന്നു ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സഹോദരന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കൊലപാതകം ആസൂത്രിതമെന്നു സംശയം ബലപ്പെട്ടതോടെ, പൊലീസ് ആ വഴിക്കും അന്വേഷിക്കാനാരംഭിക്കുകയാണ്.
ഡിവൈഎഫ് ഐ വട്ടവട മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഭിമന്യു നാട്ടിലെത്തിയത്. ഇതിനിടെയാണ് അത്യാവശ്യമായി കോളേജിലേക്കു വിളിപ്പിച്ചത്.
രാവിലെ ചെല്ലാമെന്നു പറഞ്ഞെങ്കിലും അതു പറ്റില്ല രാത്രി തന്നെ എത്തണമെന്നായിരുന്നു വിളിച്ചവര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് അഭിമന്യു പോയത്. പച്ചക്കറി വണ്ടിയില്‍ കയറിയാണ് അഭിമന്യു കോളേജിലേക്കു പോന്നത്. കോളേജിലെത്തി അരമണിക്കൂറിനകം കൊല്ലപ്പെടുകയുമായിരുന്നു.

COMMENTS