തിരുവനന്തപുരം: യുഡിഎഫില്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മ...
തിരുവനന്തപുരം: യുഡിഎഫില്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ചോജദിച്ചു.
ഭാവിയില്‍ ബിജെപിക്കൊപ്പം കൂടില്ലെന്ന് ഉറപ്പുനല്‍കാന്‍ മാണി തയാറാകണം.
യുഡിഎഫില്‍ എത്തിയിട്ടും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ത്രിമാന രാഷ്ട്രീയമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി പ്രയോഗിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളുമായി മാണി ഒരേസമയം ചര്‍ച്ച നടത്തി. അങ്ങനെ മാണിയുടെ വിശ്വാസ്യത നഷ്ടമായി, സുധീരന് പറഞ്ഞു.
ഇതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലൂടെ അല്ലെന്ന് പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. ജനാധിപത്യപരമായ കീഴ്വഴക്കങ്ങള് പാലിച്ചല്ല കെ.എം. മാണിയെ തിരികെ മുന്നണിയിലേക്ക് കൊണ്ടുവന്ന തീരുമാനമെടുത്തത്. മാണിയുമായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രഹസ്യധാരണ ഉണ്ടാക്കിയെങ്കില്‍ അത് നേതാക്കള്‍ തുറന്നു പറയണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
എന്നാല്‍, രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം സ്വാഭാവികമാണെന്ന് കെ.വി. തോമസ് എം.പി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടണം. മുന്‍ കാലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി.
COMMENTS