ജയിച്ച സ്വീഡനും തോറ്റ മെക്സിക്കോയും ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ എകാതെറിന്‍ബര്‍ഗ് : ലോക ഫുട്ബോള്‍ കണ്ട ഏറ്റവും വ...
ജയിച്ച സ്വീഡനും തോറ്റ മെക്സിക്കോയും ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍
എകാതെറിന്‍ബര്‍ഗ് : ലോക ഫുട്ബോള്‍ കണ്ട ഏറ്റവും വലിയ അട്ടിമറിയിലൂടെ, നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു മുക്കി ദക്ഷിണ കൊറിയ അത്ഭുതം രചിച്ചു. നടന്നതിന്റെ നടുക്കം മാറാതെ ചാമ്പ്യന്മാര് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഒപ്പം അവരെ തോല്പ്പിട്ട കൊറിയയും പുറത്തായി.ഇതേസമയം, ഗ്രൂപ്പ് എഫിലെ മറ്റൊരു ജീവന്മരണ പോരാട്ടത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ച് സ്വീഡനും തോറ്റ മെക്സിക്കോയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
സ്വീഡന് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്, ദക്ഷിണകൊറിയോട് ജര്‍മനി തോറ്റതോടെ പോയിന്റ് നിലയുടെ അടിസ്ഥാനത്തിലാണ് മെക്സിക്കോയും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. സ്വീഡനും മെക്സിക്കോയ്ക്കും ആറു പോയിന്റു വീതമുണ്ട്. ഗോള്‍ ശരാശരിയില്‍ സ്വീഡന് ഒന്നാമതും മെക്സിക്കോ രണ്ടാമതുമായെന്നു മാത്രം. രണ്ടു കളികള്‍ തോറ്റ നിലവിലെ ചാമ്പ്യന്മാര് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി. അവരെ തോല്‍പ്പിച്ച ദക്ഷിണകൊറി മൂന്നാം സ്ഥാനക്കാരായി പുറത്തായി.
ലുഡ്വിങ് ലിവിങ്സ്റ്റണ് (50), ഗ്രാന്‍ക്വിസ്റ്റ് (62, പെനല്‍റ്റി) എന്നിവര്‍ സ്വീഡനുവേണ്ടി എതിരാളികളുടെ വല കുലുക്കി. മെക്സിക്കോ താരം അല്‍വാരസിന്റെ സെല്‍ഫ് ഗോളായിരുന്നു സ്വീഡന്റെ മൂന്നാം ഗോള്‍.
Keywords:
COMMENTS