തിരുവനന്തപുരം: ലോക ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഒളിമ്പിക് അസോസിയേഷനും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി ഏര്‍പ്പെടുത്തിയ ദൃശ്യമാദ്ധ...
തിരുവനന്തപുരം: ലോക ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഒളിമ്പിക് അസോസിയേഷനും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി ഏര്‍പ്പെടുത്തിയ ദൃശ്യമാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന്ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് സനില്‍ ഷാ അര്‍ഹനായി.
വൈഗന്യൂസിന്റെ സ്ഥാപക പത്രാധിപ സമിതി അംഗവും അസോസിയേറ്റ് എഡിറ്ററുമായിരുന്നു സനില്‍ ഷാ.
കായികരംഗത്തെ പത്രപ്രവര്‍ത്തനത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ എ. വിനോദ് അര്‍ഹനായി.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജെമിനി സര്‍ക്കസിലെ എം.വി. ശങ്കരനാണ്. പത്രമാദ്ധ്യമ രംഗത്ത് കേരളകൗമുദി സബ് എഡിറ്റര്‍ സാം പ്രസാദ് ഡേവിഡ്, ദേശാഭിമാനിയിലെ സുമേഷ് കൊടിയത്ത് (ഫോട്ടോഗ്രാഫര്‍), ദൃശ്യമാദ്ധ്യമ രംഗത്ത് മനോരമ വിഷനിലെ ജയന് കല്ലുമല (ക്യാമറ) എന്നിവര്‍ അര്‍ഹരായി.
ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
COMMENTS