അര്‍ഹതപ്പെട്ട പെനാല്‍റ്റിക്കായി റഫറി കുനെയ്റ്റ് കാകിറുമായി തര്‍ക്കിക്കുന്ന നൈജീരിയന്‍ താരങ്ങള്‍ ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍...
അര്‍ഹതപ്പെട്ട പെനാല്‍റ്റിക്കായി റഫറി കുനെയ്റ്റ് കാകിറുമായി
തര്‍ക്കിക്കുന്ന നൈജീരിയന്‍ താരങ്ങള്‍
ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍ ഒന്നില്‍ നൈജീരിയയെ തോല്പിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്, റഫറി ഫിഫ നിയമം കാറ്റില്‍ പറത്തിയതിലൂടെയെന്ന് ആക്ഷേപം.
നിമയം കാറ്റില്‍ പറത്തിക്കൊണ്ട്, റഫറി കുനെയ്റ്റ് കാകിര് സമ്മാനിച്ച വിജയമായിട്ടാണ് അര്‍ജന്റീനയുടെ ജയത്തെ ഫുട്ബോള്‍ ലോകം കാണുന്നത്. അര്‍ഹിച്ച പെനാല്‍റ്റി നിഷേധിച്ചുകൊണ്ടു കൂടിയാണ് റഫറി അര്‍ജന്റീനയെ രക്ഷിച്ചെടുത്തത്.
അര്‍ജന്റീനിയന്‍ താരം ഹവിയര്‍ മഷറാനോ ചോരയൊലിപ്പിച്ചു കൊണ്ടാണ് കളിക്കളത്തില്‍ തുടര്‍ന്നത്. ഫിഫയുടെ നിയമപ്രകാരം ചോരയൊലിപ്പിച്ച് കളിക്കാരന് ഗ്രൗണ്ടിലുണ്ടാവാന് പാടില്ല. പരിക്കേറ്റ കളിക്കാരന് ഉടന്‍ വൈദ്യസഹായം നല്‍കുകയെന്നത് റഫറിയുടെ ഉത്തരവാദിത്തമാണ്. മുറിവേറ്റിട്ടുണ്ടെങ്കില്‍ മുറിവ് കെട്ടിയിട്ടുണ്ടെങ്കില്പ്പോലും ചോരപ്പാട് കാണാന്‍ പാടില്ലെന്നാണ് ഫിഫ നിയമം. ഇതാണ് മഷറാനോയുടെ കാര്യത്തില്‍ നഗ്നമായി ലംഘിക്കപ്പെട്ടു.
ചോരയുമൊലിപ്പിച്ച് ഹവിയര്‍ മഷറാനോ കളി തുടരുന്നു
പക്ഷേ, പരിക്കേറ്റ് ചോരയൊലിപ്പിച്ചിട്ടും മഷറാനോയെ കളിക്കാന്‍ അനുവദിച്ചത് ഫിഫ നിയമത്തിന്റെ ലംഘമാണ്. റഫറിയുടെ ആനുകൂല്യം നൈജീരിയക്ക് തിരിച്ചടിയാവുകയും ചെയ്തു. മഷറാനോ വൈദ്യസഹായത്തിനായി വിട്ടുനില്‍ക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തിരുന്നെങ്കില്‍ അര്‍ജന്റീയ്ക്ക് കളിയുടെ കടിഞ്ഞാണ്‍ നഷ്ടാവുമായിരുന്നു. ഇതിലൂടെ നൈജീരിയയ്ക്ക് തുറന്നുകിട്ടുമായിരുന്ന സാധ്യതകളാണ് റഫറി അടച്ചത്.
പിന്നെയും കിട്ടി നൈജീരിയ്ക്ക് റഫറിയുടെ വക അടി. മാര്‍കോസ് റോഹോയുടെ ഹാന്‍ഡ്ബോളിലൂടെ നൈജീരിയ അര്‍ഹിച്ച പെനാല്‍റ്റി നിഷേധിച്ചു. നൈജീരിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചിട്ടും റഫറി വഴങ്ങിയില്ല. മനപ്പൂര്‍വമല്ലാത്ത ഹാന്‍ഡ്ബോള്‍ എന്ന് അര്‍ജന്റൈന്‍ ആരാധകര്‍ വാദിക്കുമ്പോഴും സമാന സംഭവങ്ങളിലെല്ലാം ഈ ലോകകപ്പില്‍ റഫറിമാര്‍ പെനാല്‍റ്റി അനുവദിച്ചിരുന്നു.
ഒരേനിയമം ടീമിനനുസരിച്ചു മാറുന്നതെങ്ങനെയാണ്? ചോരയൊലിപ്പിച്ച കളിക്കാരന് ഗ്രൗണ്ടില്‍ തുടരാന്‍ അനുമതി കൊടുത്തത് എന്തുകൊണ്ടാണ്. റഫറി അര്‍ജന്റീനയെ ജയിപ്പിക്കാന്‍ കളിച്ചുവെന്ന് ഉറപ്പ്.
-സ്പോര്‍ട്സ് ഗ്ളോബ്
www.sportsglobe.in
COMMENTS