തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങളും പരസ്യ പ്രതിഷേധവുമൊക്കെ നടക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് സീറ്റ...
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങളും പരസ്യ പ്രതിഷേധവുമൊക്കെ നടക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് രംഗത്തു വന്നു. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി വൈസ്ചെയര്‍മാനും എം.പിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. ഈ ആവശ്യത്തിനൊപ്പം കേരള കോണ്‍ഗ്രസ്സിന്റെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങി വരവും ചര്‍ച്ച ചെയ്യും.
എന്നാല്‍ കേരളത്തിലെ രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് ഹൈക്കമാന്‍ഡ് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ്സിലെ സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ കാണും. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെളളിയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത. പിജെ കുര്യന് തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ഭൂരിപക്ഷം എം.പിമാരുടെയും നിലപാട്.

COMMENTS