ഇസ്ലാമാബാദ്: പാക് മുന്‍ പട്ടാള മേധാവി പര്‍വേസ് മുഷാറഫിനു പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ജൂലായ് 25 ന് ന...
ഇസ്ലാമാബാദ്: പാക് മുന്‍ പട്ടാള മേധാവി പര്‍വേസ് മുഷാറഫിനു പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ജൂലായ് 25 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ നാടുകടത്തപ്പെട്ട് ദുബായില്‍ താമസിക്കുന്ന മുഷാറഫിനോട് വരുന്ന ബുധനാഴ്ച കോടതിയില്‍ ഹാജരാകാനും പാക്കിസ്ഥാനിലെത്തുന്ന മുഷാറഫിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യില്ലെന്നും കോടതി ഉറപ്പുനല്‍കി.
2013 ലാണ് മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പെഷവാര്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം ആരംഭിച്ചിരിക്കുകയാണ്. അതിനിടയിലാണ് സുപ്രീംകോടതിയുടെ അനുകൂല വിധി.

COMMENTS