കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മര...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്.
എന്നാല്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടുപേരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയുള്ളൂയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ്പ വൈറസ് ബാധ വ്യാപിക്കുമെന്ന സൂചനയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട്ട് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.
COMMENTS