ദോഹ: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. കേരളത...
ദോഹ: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഖത്തറില്‍ വിലക്കും ഏര്‍പ്പെടുത്തി. സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേരളത്തില്‍നിന്നു ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ്പാ വൈറസ് ഖത്തറിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സതേടണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധിച്ച് 17 പേര് മരിക്കുകയും രണ്ടായിരത്തോളം പേര് നിരീക്ഷണത്തിലുമായ സാഹചര്യത്തിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍.

COMMENTS