വോള്‍ഗോഗ്രാഡ് : നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നൈജീരിയ കരുത്തുകാട്ടി. ഗ്രൂപ്പ് ഡി...
വോള്‍ഗോഗ്രാഡ് : നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നൈജീരിയ കരുത്തുകാട്ടി. ഗ്രൂപ്പ് ഡിയിലെ ഈ ജയം ആശ്വാസം പകരുന്നത് കയ്യാലപ്പുറത്തായ അര്‍ജന്റീനയ്ക്കും.
അഹമ്മദ് മൂസയാണ് നൈജീരിയക്ക് വേണ്ടി ഐസ്ലന്ഡ് വലകുലുക്കിയത്. 49, 75 മിനുട്ടുകളിലായിരുന്നു മൂസയുടെ പ്രഹരങ്ങള്‍.
The touch, the finish — everything about this Nigeria goal was absolutely GORGEOUS. 🙌 pic.twitter.com/hfTMJGnbzs— FOX Sports (@FOXSports) June 22, 2018
83 ാം മിനുട്ടില്‍ ലഭിച്ച പൈനാല്‍റ്റി ഐസ്ലന്ഡിന്റെ സിഗുര്ഡ്സണ് അടിച്ചു പുറത്തേയ്ക്കു കളഞ്ഞതോടെ ടീമിന്റെയാകെ പ്രതീക്ഷ തകരുകയായിരുന്നു.
നൈജീരിയ ജയിച്ചതോടെ ഗ്രൂപ്പ് ഡിയില്‍ പ്രതീക്ഷ വന്നിരിക്കുന്നത് അര്‍ജന്റീനയ്ക്കാണ്. ഇനിയുള്ള മത്സരത്തില്‍ നൈജീരിയയെ അര്‍ജന്റീന തോല്‍പ്പിക്കുകയും ക്രോയേഷ്യയോട് ഐസ്ലന്ഡ് തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്കു നോക്കൗട്ടിലെത്താം.
COMMENTS