കെയ്റോ: പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കിലും സൂപ്പര്‍ താരം മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്ബോളിനുള്ള ടീമിനെ ഈജിപ്ത് പ്രഖ്...
കെയ്റോ: പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കിലും സൂപ്പര്‍ താരം മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്ബോളിനുള്ള ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയായിരുന്നു സാലയുടെ ചുമലിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സലാ കളിക്കാനിടയില്ല. ലിവര്‍പൂള്‍ താരമാണ് സലാ.
പന്തിനായി സെര്‍ജിയോ റാമോസുമായി ഏറ്റുമുട്ടുന്നതിനിടെയാണ് സലായ്ക്ക് പരുക്കേറ്റത്. ഇത് ഈജിപ്തിന് കനത്ത ആഘാതമായിരുന്നു. ഗംഭീര ഫോമിലുള്ള സലാ ഈ സീസണില്‍ 44 ഗോള്‍ നേടിയിരുന്നു. സലാ ആയിരുന്നു ലോകകപ്പ് യോഗ്യതാ റൗണ്ടിലും ഈജിപ്തിന്റെ രക്ഷകന്.
ഈജിപ്ത് 1990ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. ഉറൂഗ്വേയ്ക്കെതിരെ ജൂണ്‍ 15നാണ് ഈജിപ്തിന്റെ ലോകപ്പിലെ ആദ്യമത്സരം. തുടര്‍ന്ന് 19ന് റഷ്യയെയും 25ന് സൗദി അറേബ്യയെയുമാണ് ഈജിപ്ത് നേരിടുക.
Keywords: Sports, World Cup, Mohammed Salah, Egypt
COMMENTS