തൃശൂര്‍: അപ്പൂപ്പന്റെ നിര്യാണത്തില്‍ ദുഃഖിതയായ മീനാക്ഷി, അച്ഛനൊപ്പം തൃശൂരില്‍ മഞ്ജു വാര്യരുടെ വീട്ടിലെത്തി. മാധവവാര്യരുടെ നിര്യാണത്തില...
തൃശൂര്‍: അപ്പൂപ്പന്റെ നിര്യാണത്തില്‍ ദുഃഖിതയായ മീനാക്ഷി, അച്ഛനൊപ്പം തൃശൂരില്‍ മഞ്ജു വാര്യരുടെ വീട്ടിലെത്തി.
മാധവവാര്യരുടെ നിര്യാണത്തില്‍ മനംനൊന്തിരിക്കുന്ന അമ്മ മഞ്ജു വാര്യരെ മീനാക്ഷി ആശ്വസിപ്പിച്ചു.
ഒരു മണിക്കൂറോളം ദിലീപും മീനാക്ഷിയും പുള്ളിലെ വീട്ടില്‍ ചെലവഴിച്ചു. ദിലീപിന്റെ അനുജന് അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അമ്മയുടെ നിയുക്ത ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തേ തന്നെ സ്ഥലത്തെത്തി ദിലീപിനും മീനാക്ഷിക്കും അസൗകര്യങ്ങളുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു.
അതീവരഹസ്യമായാണ് ദിലീപും മീനാക്ഷിയും എത്തിയത്. കാമറകള്‍ക്കു മുഖം കൊടുത്തിരുന്നില്ല. മൃതദേഹം രാത്രി എട്ടിനാണ് സംസ്കാരത്തിന് എടുത്തത്. ഇതിനു തൊട്ടു മുന്‍പാണ് ദിലീപും മീനാക്ഷിയും എത്തിയത്. എത്തിയ ഉടന്‍ തന്നെ ഇരുവരും വീട്ടിനകത്തേയ്ക്കും പോയി.
മുത്തച്ഛന്റെ കാല് തൊട്ടു വന്ദിക്കാന്‍ അമ്മാവന് മധുവാര്യര്‍ പറഞ്ഞതനുസരിച്ച് മീനാക്ഷി നമസ്കാരം നടത്തി.
തുടര്‍ന്ന് അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം അച്ഛനടുത്തേയ്ക്കു മാറിയിരുന്നു. എല്ലാമെല്ലാമായ അച്ഛന്റെ വേര്‍പാടില്‍ ആകെ തകര്‍ന്ന മഞ്ജുവിന് മകളോടു പോലും അധികം സംസാരിക്കാനായില്ല.
സംസ്കാരം കഴിഞ്ഞ് മധു വാര്യര്‍ എത്തിയപ്പോള്‍ കൈപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് ദിലീപ് ഇറങ്ങിയത്. മഞ്ജു വാര്യരുമായി ദിലീപ് സംസാരിച്ചതുമില്ല.
മകളെ അവസാനമായി അപ്പൂപ്പനെ കാണിക്കാനാണ് എത്തിയതെന്നാണ് അടുപ്പമുള്ളവരോടു ദിലീപ് പറഞ്ഞത്.
Keywords: Manju Warrier, Meenakshi, Dileep, Madhu Warrier, Madhava Warrier
COMMENTS