കണ്ണൂര്‍: ആര്‍ട് ഒഫ് ലിവിങ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ കലാസാംസ്കാരിക സംഗീതവിഭാഗമായ ''ആലാപി ''ന്റെ ദേശീയ ഡയറക്ടറും സ...
കണ്ണൂര്‍: ആര്‍ട് ഒഫ് ലിവിങ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ കലാസാംസ്കാരിക സംഗീതവിഭാഗമായ ''ആലാപി ''ന്റെ ദേശീയ ഡയറക്ടറും സംഗീതജ്ഞനുമായ ഡോ. മണികണ്ഠന് മേനോന് സുമേരുസന്ധ്യക്ക് നേതൃത്വവുമായി ജൂലായ് ഒന്നിന് തളിപ്പറമ്പിലെത്തും.
ജില്ലയിലെ എല്ലാ ആര്‍ട് ഒഫ് ലിവിങ് കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചു മണിക്കാണ് സ്നേഹസംഗമവും സുമേരു സന്ധ്യയും നടത്തുക. കേരളത്തിലെ യുവ സംഗീത പ്രതിതിഭകളും കലാവിരുന്നില്‍ പങ്കാളികളാവും.
സുന്ദരാനന എന്ന് അറിയപ്പെടുന്ന ഗായകന് മണികണ്ഠന് മേനോന് ചിട്ടപ്പെടുത്തി സംഗീതം നല്കിയവയാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിക്ക ആര്‍ട് ഒഫ് ലിവിങ് ഭജന്‍ സിഡികളും.
ശ്രീശ്രീ ആയുര്‍വേദയുടെ സ്ഥാപക ഡയറക്ടറും ജീവനകലയുടെ രാജ്യാന്തര പരിശീലകനുമാണ്. ഡോ. നിഷാ മണികണ്ഠനാണ് സഹധര്‍മ്മിണി.
സുമേരു സന്ധ്യയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9388702020 എന്ന നമ്പറില്‍
ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
COMMENTS