കോട്ടയം: കെവിന് വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘത്തിനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്...
കോട്ടയം: കെവിന് വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘത്തിനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡി.വൈ.എസ്.പി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്നിട്ടും ഇതുവരെ രഹ്നയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് ആദ്യമേ തന്നെ പൊലീസിന് അറിവ് കിട്ടിയതാണ്. എന്നിട്ടും അവരെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഈ കേസിലെ പ്രധാന സാക്ഷി അനീഷ് രഹ്നയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരയെന്ന് പൊലീസിനു മൊഴി നല്‍കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരുന്ന വീട്ടിലെത്തി രഹ്ന കെവിനെയും നീനുവിനെയും വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയതായി അനീഷ് പറഞ്ഞു. അവരെ കേസില്‍ പ്രതിയാക്കാത്തത് കേസ് അട്ടിമറിക്കാനാണെന്നും കേസില്‍ പൊലീസുകാര്‍ക്കും പങ്കുള്ളതിനാല്‍ സി.ബി.ഐക്ക് വിടണമെന്നും അനീഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ പൊലീസ് രഹ്നയെ വിളിപ്പിച്ചിരിക്കുന്നത്.

COMMENTS