തിരുവനന്തപുരം: കെവിന് മുങ്ങിമരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് രാസപരിശോധനാഫലം. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്...
തിരുവനന്തപുരം: കെവിന് മുങ്ങിമരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് രാസപരിശോധനാഫലം. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
കെവിന്റെ ശരീരത്തിലുണ്ടായിരുന്നത് ചാലിയക്കര ആറ്റിലെ വെള്ളമാണെന്നു പരിശോധനയില്‍ വ്യക്തമായി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ട്. എന്നാല്‍, മരണകാരണമാകും വിധം ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടില്ല.
രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കെവിന് വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ മദ്യം നല്‍കിയെന്ന് കെവിന്റെ ബന്ധു മൊഴിനല്‍കിയിരുന്നു.
പൊലീസിന്റെ നിഗമനങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.
Highlight: Kevin murder case forensic report.

COMMENTS