തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം വീണ്ടും യു.ഡി.എഫിലായി. പാര്‍ട്ടി ചെയര്മാന് കെ.എം മാണിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം വീണ്ടും യു.ഡി.എഫിലായി. പാര്‍ട്ടി ചെയര്മാന് കെ.എം മാണിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. തങ്ങളുടെ ഈ മടങ്ങിവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്ന് കെ.എം മാണി വ്യക്തമാക്കി.
ഉപാധികളൊന്നും വച്ചിട്ടല്ല യു.ഡി.എഫിലേക്ക് മടങ്ങിവന്നതെന്നും രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് അറിഞ്ഞു കൊടുത്തതാണെന്നും മടങ്ങിവരവിന് വഴിയൊരുക്കിയ ഉമ്മന്‍ചാണ്ടിക്കും എം.എം ഹസനും കുഞ്ഞാലിക്കുട്ടിക്കും നന്ദി പറയുന്നതായുംഅദ്ദേഹം പറഞ്ഞു.
താനും മകന് ജോസ് കെ മാണിയും രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കില്ലെന്നും സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ തീരുമാനിക്കുമെന്നും കെ.എം മാണി വ്യക്തമാക്കി. ഇന്നു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

COMMENTS