Search

പുറത്തായത് ലുപെഗോട്ടി, അടുത്തത് കേരള ബ്‌ളാസ്‌റ്റേഴ്‌സും സ്പാനിഷ് ടീമും

യുലെന്‍ ലോപെട്ടോഗി 


ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌പെയിന്‍ കോച്ച് യുലെന്‍ ലോപെട്ടോഗി പുറത്താക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം. ലുപെട്ടോഗി നാട്ടിലേക്ക് തിരിക്കും മുന്‍പേ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ ഹിയറോയെ മുഖ്യപരിശീലകനായി നിയമിക്കുകയും ചെയ്തു. ഇതോടെ സ്പാനിഷ് ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സുമായും ബന്ധമുണ്ടായി.

ചുമതലയേറ്റയുടനെ മൂന്ന് പേരെയാണ് ഹിയറോ സഹപരിശീലകരായി ആവശ്യപ്പെട്ടത്. ഇവരില്‍ പ്രധാനിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മാര്‍ക്വീതാരമായ കാര്‍ലോസ് മര്‍ച്ചേന. സ്പാനിഷ് ദേശീയ താരമായിരുന്ന മര്‍ച്ചേന ഹിയറോയുടെ വലംകൈ എന്നാണ് അറിയപ്പെടുന്നത്. ജൂലിയന്‍ കാലെറോയാണ് ഹിയറോയുടെ സഹപരിശീലന്‍. യുവാന്‍ കാര്‍ലോസ് മാര്‍ട്ടിനെസ്  ഫിസിക്കല്‍ ട്രെയ്‌നറായി എത്തുമ്പോള്‍ ഡ്രസ്സിംഗ് റൂമിനെയും കോച്ചിംഗ് സ്റ്റാഫിനെയും കൂട്ടിയിണക്കുകയെന്ന നിര്‍ണായക റോളാണ് ഹിയറോ ബ്ലാസ്‌റ്റേഴ്‌സ് മുന്‍താരത്തിന് നല്‍കിയിരിക്കുന്നത്.

ഐ എസ് എല്‍ രണ്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരമായത്. പരിക്കേറ്റതിനാല്‍ മര്‍ച്ചേന സീസണ്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരമെന്ന തിളക്കത്തിന് കുറവില്ല. ഹിയറോ ചുമതല ഏറ്റെടുത്തയുടനെ മര്‍ച്ചേനയെ റഷ്യയിലേക്ക്  വിളിപ്പിച്ചു. സഹതാരങ്ങള്‍ എത്തുംമുന്‍പേ ഹിയറോ ടീമിന്റെ ചുമതല ഏറ്റെടുക്കകയും പരിശീലനം തുടങ്ങുകയും ചെയ്തു.

ഫെർണാണ്ടോ ഹിയറോ സ്പാനിഷ് താരങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
നിലവില്‍ സെവിയയുടെ പരിശീലക സംഘത്തിലെ അംഗമാണ് മര്‍ച്ചേന. സെവിയ മാനേജ്‌മെന്റിനോട് മര്‍ച്ചേനയെ വിട്ടുനല്‍കണമെന്ന് ഹിയറോ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍തന്നെ മര്‍ച്ചേന റഷ്യയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഹിയറോ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്‌പെയ്‌ന് രണ്ടാം ലോകകപ്പ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മര്‍ച്ചേന പറഞ്ഞു. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു മര്‍ച്ചേന.

Source:

Sports Globe



Tags: Julen Lopetegui , Carlose Marchena, Kerala Blasters, Spanish Football Team, World Cup Football



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പുറത്തായത് ലുപെഗോട്ടി, അടുത്തത് കേരള ബ്‌ളാസ്‌റ്റേഴ്‌സും സ്പാനിഷ് ടീമും