ചെന്നൈ: തമിഴ് നാട്ടിലെ ചെങ്കല്‍പട്ടില്‍ പഴവേലിക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം കേരളത്തില്‍ നിന്നു കാണാതായ ജസ്നയുടേതാണെന്...
ചെന്നൈ: തമിഴ് നാട്ടിലെ ചെങ്കല്‍പട്ടില്‍ പഴവേലിക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം കേരളത്തില്‍ നിന്നു കാണാതായ ജസ്നയുടേതാണെന്ന് സംശയത്തെ തുടര്‍ന്ന് പൊലീസ് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. കേരള പൊലീസ് തമിഴ്നാട്ടിലേക്കു തിരിച്ചു.
കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ പല്ലുകള്‍ ക് ളിപ്പിട്ടിട്ടുണ്ട്. ജസ്നയ്ക്കും പല്ലില്‍ കഌപ്പുണ്ടായിരുന്നു. എന്നാല്‍, മതദേഹത്തില്‍ മൂക്കുത്തിയുള്ളത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുമുണ്ട്. ജസ്ന മൂക്കുത്തി ധരിക്കാറില്ലായിരുന്നു.
വെറും സംശയം മാത്രമാണ് പൊലീസിനുള്ളത്. എങ്കിലും സംശയം ദൂരീകരിക്കുന്നതിന് അന്വേഷണം നടത്തുകയാണ്. ജസ്നയുടെ ബന്ധുക്കളെയും ആവശ്യമെങ്കില്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോകും.
തിരുച്ചിറപള്ളി-ചെന്നൈ ദേശീയപാതക്ക് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. മൃതദേഹം ചെങ്കല്‍പട്ട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
മൃതദേഹത്തിനടുത്ത് ഒരു സ്യൂട്ട്ക്കേസ് ഉണ്ടായിരുന്നു. പട്രോളിംഗിനു പോയ പൊലീസുകാരാണ് നാലുദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് രണ്ടുപേര്‍ ഓടിപ്പോവുകയും ചെയ്തിരുന്നു. ഇവരെ പിടികൂടാന്‍ പൊലീസിനായില്ല.
കാഞ്ഞിരപ്പള്ളി സെന്റ് തോമസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ജസ്ന എരുമേലി വെച്ചുച്ചിറയിലായിരുന്നു കുടുംബസമേതം താമസം. പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് മാര്‍ച്ച് 21ന് പോയ ജസ്നയെ മുക്കൂട്ടുതറ ബസ് സ്റ്റോപ്പില്‍ വച്ചാണ് അവസാനമായി കണ്ടത്.
COMMENTS