സമാര: സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയയും പോളണ്ടിനോടു തോറ്റിട്ടും ഫെയര്‍ പ്ളേ ആനുകൂല്യത്തില്‍ ജപ്പാനും ലോകകപ്പ് ...
സമാര: സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയയും പോളണ്ടിനോടു തോറ്റിട്ടും ഫെയര്‍ പ്ളേ ആനുകൂല്യത്തില്‍ ജപ്പാനും ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ തോല്പിച്ചത്. ഗ്രൂപ്പ് എച്ച് ചാംപ്യന്മാരായാണ് കൊളംബിയ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ജപ്പാനാകട്ടെ, പോളണ്ടിനോട് തോറ്റു. ജയിച്ചെങ്കിലും പോളണ്ടിനു പുറത്തേയ്ക്കു നേരത്തേ വഴി തുറന്നിരുന്നു.
ഗ്രൂപ്പില്‍ പോയിന്റിലും ഗോള്‍ എണ്ണത്തിലും സെനഗലും ജപ്പാനും തുല്യത പാലിച്ചു. ഇതോടെയാണ്, ഫെയര്‍ പ്ലേയെക്കുറിച്ചു ചിന്തിക്കേണ്ടിവന്നത്.
കണ്ട മഞ്ഞ കാര്‍ഡുകളുടെ കുറവാണ് ജപ്പാനെ രക്ഷിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി ജപ്പാന് നാലു മഞ്ഞ കാര്‍ഡ് കണ്ടിരുന്നു. സെനഗലാകട്ടെ, ആറു മഞ്ഞക്കാര്‍ഡുകള്‍ കണ്ടിരുന്നു. ഒരു മഞ്ഞ കാര്‍ഡിന് ഒരു മൈനസ് പോയിന്റ് വരും. ഇതോടെ, സെനഗല്‍ പുറത്തും ജപ്പാന് അകത്തുമായി.
ഇംഗ്ലണ്ട് - ബല്‍ജിയം മല്‍സരത്തിലെ വിജയികളുമായി ജപ്പാന് പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
COMMENTS