ന്യൂഡല്‍ഹി: ഹരിയാനയിലെ കായികതാരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരിനു നല്കാന് നിര്‍ദ്ദേശം. കായികമേഖലയുടെ വളര്‍ച്ചയ്ക്കായാണ് ഹ...
ന്യൂഡല്‍ഹി: ഹരിയാനയിലെ കായികതാരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരിനു നല്കാന് നിര്‍ദ്ദേശം. കായികമേഖലയുടെ വളര്‍ച്ചയ്ക്കായാണ് ഹരിയാന സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിഫല തുകയുടെ മൂന്നിലൊന്ന് ഹരിയാന സ്പോര്‍ട്ട്സ് കൗണ്‍സിലിന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം കായികതാരങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് സര്‍ക്കാര്‍ റദ്ദാക്കുകയും ഗെയിംസ് ജേതാക്കളുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതും ഹരിയാനയില്‍ പ്രതിഷേധത്തിനിടയാക്കുന്നു.

COMMENTS