ചണ്ടീഗഢ്: ഹരിയാനയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുത്തിക്കൊന്നു. ഫരീദാബാദിലെ അസൗടി ഗ്രാമത്തില്‍ നടന്ന സംഭവം എന്‍...
ഭോല (24) ആണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അച്ഛന്റെ മധുരപലഹാരക്കടയിലെ ജീവനക്കാരനാണ് ഭോല. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കടയില്‍ വന്ന കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാന്‍ കൊണ്ടുപോയതാണ് ഭോല. വൈകുന്നേരമായിട്ടും കുട്ടിയെയും ഭോലയെയും കാണത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ഭോലയുടെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വലിയ പെട്ടിക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Highlight: Four year pld girl raped and murdered in Haryana.
COMMENTS