മുംബൈ: മുംബൈയില്‍ വന്‍ അഗ്നിബാധ. ഫോര്‍ട്ട് ഏരിയയിലെ ബഹുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു പുലര്‍ച്ചെ 4.30യോടെയാണ് തീപിടിത്തമുണ്...
മുംബൈ: മുംബൈയില്‍ വന്‍ അഗ്നിബാധ. ഫോര്‍ട്ട് ഏരിയയിലെ ബഹുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു പുലര്‍ച്ചെ 4.30യോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. സംഭവം നടന്ന ഉടന്‍ 16 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
തീയണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേനാ മേധാവി അറിയിച്ചു.
പത്തു ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഫോര്‍ട്ട് ഏരിയയില്‍ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ ഇന്‍കം ടാക്സ് ഓഫീസില്‍ തീപിടുത്തമുണ്ടായിരുന്നു. അന്നും ആളപായമുണ്ടായിരുന്നില്ല. അഗ്നിശമനസേന എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്നു.

COMMENTS