കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ച്ചയായി സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന് ദിലീപിനെ അമ്മ തിരിച്ചെടുത്തു. ഇന്നു കൊച...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ച്ചയായി സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന് ദിലീപിനെ അമ്മ തിരിച്ചെടുത്തു.
ഇന്നു കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ ബി ഗണേശ് കുമാറും മുകേഷും ചുമതലയേറ്റതിനു പിന്നാലെയാണ് നടനെ തിരിച്ചെടുത്തിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു ദിലീപിനെ പുറത്താക്കിയതെന്നും ഇക്കാരണത്താല്‍ പുറത്താക്കല്‍ നടപടി നിലനില്‍ക്കില്ലെന്നുമുള്ള പൊതു അഭിപ്രായത്തെ തുടര്‍ന്നാണ് താരത്തെ തിരിച്ചെടുത്തിരിക്കുന്നത്.
ജനറല്‍ ബോഡിയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും ഊര്‍മിള ഉണ്ണി ഈ വിഷയം ഉന്നയിച്ചു. ഇതിന്റെ തുടര്‍ച്ചയായി, സംഘടനയുടെ നിയമാവലിക്കു വിരുദ്ധമായാണ് പുറത്താക്കിയതെന്ന് ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണംപോലും തേടാതെ പുറത്താക്കിയതു തെറ്റായിപ്പോയെന്നും ഇടവേള ബാബു യോഗത്തില്‍ പറഞ്ഞു.
കേസിന് ദിലീപ് പോയിരുന്നെങ്കില്‍ സംഘടന കുടുങ്ങുമായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
വിമന്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകര്‍ ജനറല്‍ ബോഡിയില്‍ നിന്നു വിട്ടുനിന്നു. മഞ്ജു വാര്യര്‍, രമ്യാ നമ്പീശന്, റിമാ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചില്ല.
17വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിന്റ് ഒഴിയുന്ന സ്ഥാനത്താണ് മോഹന്‍ലാല്‍ എത്തുന്നത്. ദിലീപിനു വേണ്ടി മാറിക്കൊടുത്ത ജഗദീഷ് ട്രഷറര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തി.
ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന, ശ്വേതാ മേനോന്, രചനാ നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, ഹണി റോസ് എന്നിവര്‍ പുതിയ എക്സിക്യൂട്ടീവില്‍ അംഗങ്ങളായി.
ആസിഫ് അലി എക്സിക്യൂട്ടീവ് അംഗമായി തുടരും. മാധ്യമങ്ങള്‍ക്ക് യോഗത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനറല്‍ബോഡി യോഗത്തിലെ നടപടിക്രമങ്ങള്‍ പുറത്തുവിട്ടത്.

COMMENTS