തിരുവനന്തപുരം: ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നീ വന്‍ ഓണ്‍ലൈന്‍ കമ്പനികളെപ്പോലെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്....
തിരുവനന്തപുരം: ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നീ വന്‍ ഓണ്‍ലൈന്‍ കമ്പനികളെപ്പോലെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ ഉപയോക്താവിന് വീട്ടിലേക്ക് എത്തിച്ച് നല്കി കണ്‍സ്യൂമര്‍ഫെഡിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള ശ്രമമാണിത്. ആദ്യഘട്ടത്തില്‍, നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിറ്റഴിക്കാനാണ് തീരുമാനം. പിന്നീട് മറ്റ് ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കും. ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തായിരിക്കും കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുക.
ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും.
പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വില്‍പനകേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ വിപണനശൃംഖലയുമായി ബന്ധിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഇതിലൂടെ സമാഹരിക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ഉ്ദദേശിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഐ.ടി വിഭാഗത്തിനാണു സോഫ്റ്റ്വെയര് നിര്‍മ്മാണത്തിന്റെ ചുമതല.

COMMENTS