Search

വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വം മത്സരിക്കും

തിരുവനന്തപുരം: അടുത്തു വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സ്ഥാനാര്‍ഥിയായി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വത്തെ തീരുമാനിച്ചു. സി.പി.ഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം ജൂണ്‍ 4 ന് ഇറങ്ങും. ജൂണ്‍ 11 ന് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. കേരളത്തില്‍ നിന്ന് ജോയ് എബ്രഹാം, പി.ജെ.കുര്യന്‍, സി.പി നാരായണന്‍ എന്നിവരുടെ മൂന്ന് സീറ്റുകളിലാണ് ഒഴിവ് വരുന്നത്.

ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ തീരുമാനമുണ്ടായിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വം മത്സരിക്കും