ഗോള്‍ വേട്ടയില്‍ ലുക്കാക്കു, റൊണാള്‍ഡോ, ചെറിഷേവ് ഒപ്പത്തിനൊപ്പം മോസ്കോ: രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് ടുണീഷ്യയെ ബെല്‍ജിയം മുക്കി. ഗോ...
ഗോള്‍ വേട്ടയില്‍ ലുക്കാക്കു, റൊണാള്‍ഡോ, ചെറിഷേവ് ഒപ്പത്തിനൊപ്പം
മോസ്കോ: രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് ടുണീഷ്യയെ ബെല്‍ജിയം മുക്കി. ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊക്കൊപ്പം ബെല്‍ജിയന്‍ താരം റൊമേലു ലുക്കാക്കു എത്തുകയും ചെയ്തു.പെനാല്‍ട്ടിയിലൂടെയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ വീണത്. വിഎആര്‍ വഴി കിട്ടിയ പെനാല്‍റ്റി ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് കിറുകൃത്യമായി ഗോളാക്കി.
തുടര്‍ന്ന്, ഫോമിലുള്ള റൊമേലു ലുക്കാക്കുവും ഏദന്‍ ഹസാര്‍ഡും രണ്ടുഗോള്‍ വീതം നേടി ടുണീഷ്യയെ നിഷ്പ്രഭരാക്കി. മിച്ചി ബാറ്റ്ഷുവായിയാണ് ബെല്‍ജിയത്തിന്റെ അഞ്ചാം ഗോള്‍ നേടിയത്.
പാനമയ്ക്കെതിരെ 3-0ത്തിന് ജയിച്ചപ്പോള്‍ ലുക്കാക്കു ഇരട്ടഗോള്‍ നേടി. ഇതോടെയാണ് ലുക്കാക്കുവും റൊണാള്‍ഡൊയും ഗോള്‍ വേട്ടയില്‍ ഒപ്പമെത്തിയത്. റഷ്യയുടെ ചെറിഷേവും നാല് ഗോളുകളടിച്ച് ഓപ്പമുണ്ട്.
COMMENTS