ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ സൈന്യത്തിനു നേരെ വീണ്ടും പ്രതിഷേധക്കാരുടെ ശക്തമായ കല്ലേറാക്രമണമുണ്ടായി. കല്ലേറിനിടെ നിയന്ത്രണംവിട്ട...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ സൈന്യത്തിനു നേരെ വീണ്ടും പ്രതിഷേധക്കാരുടെ ശക്തമായ കല്ലേറാക്രമണമുണ്ടായി. കല്ലേറിനിടെ നിയന്ത്രണംവിട്ട സി.ആര്.പി.എഫ് വാഹനം പ്രതിഷേധക്കാര്‍ക്കുനേരെ ഇടിച്ചുകയറി യുവാവ് കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മേഖലയില്‍ സൈന്യത്തിനു നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായത്. കശ്മീരിലെ സ്ഥിതി ഗതികള്‍ ശാന്തമാകുന്നതിനായി വിവിധ വിഘടനവാദി നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
റംസാന് പ്രമാണിച്ച് ജമ്മു കശ്മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നു രാജ്നാഥ് സിംഗ് നേരത്തേ അറിയിച്ചിരുന്നു.

COMMENTS