മോസ്കോ: ലോകമെമ്പാടുമുള്ള ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി അര്‍ജന്റീനയ്ക്ക് ദയനീയ പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ത...
മോസ്കോ: ലോകമെമ്പാടുമുള്ള ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി അര്‍ജന്റീനയ്ക്ക് ദയനീയ പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ച് ക്രൊയേഷ്യ ജയിച്ചുകയറിയത്. ആദ്യ പകുതിയില്‍ ഒരു ഗോളും അടിക്കാതിരുന്ന ക്രൊയേഷ്യ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകള്‍ അടിച്ചത്. ഇതോടെ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ മറ്റു ടീമുകള്‍ കനിയണം.
ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്രൊയേഷ്യയെ കൂടാതെ ഐസ്ലന്ഡ്, നൈജീരിയ എന്നീ ടീമുകളാണ് അര്‍ജന്റീനയ്ക്കൊപ്പമുള്ളത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീനയ്ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്.
ഇന്ന് നടക്കുന്ന നൈജീരിയ ഐസ്ലന്ഡ് മത്സരം അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായകമാണ്. ഇന്ന് നൈജീരിയ ഐസ്ലന്ഡിനെ തോല്‍പ്പിച്ചാല്‍ മൂന്ന് പോയിന്റോടെ ആഫ്രിക്ക ഗ്രൂപ്പില്‍ രണ്ടാമതെത്തും. അതോടെ ഐസ്ലന്ഡും അര്‍ജന്റീനയും ഒരു പോയിന്റില്‍ തന്നെ നില്ക്കും. ഇനി അയര്‍ലന്‍ഡാണ് വിജയിക്കുന്നതെങ്കില്‍ നൈജീരിയ പുറത്താവും. നാല് പോയിന്റോടെ ഐസ്ലന്ഡ് രണ്ടാമതെത്തും. അര്‍ജന്റീന മൂന്നാം സ്ഥാനത്ത് നില്ക്കും. ഇരുവരും സമനിലയില്‍ പിരിഞ്ഞാല്‍ ഐസ്ലന്ഡ് രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കും.
ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമാവും. അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിച്ചാലും സാധ്യത കുറവാണ്. ക്രൊയേഷ്യ ഐസ്ലന്ഡിനെ തോല്‍പ്പിക്കണം. അങ്ങനെ വന്നാല്‍ ഐസ്ലന്ഡിന് പരമാവധി നേടാന്‍ കഴിയുന്ന പോയിന്റ് നാലില്‍ ഒതുങ്ങും. എന്തായാലും അവസാന മത്സത്തില്‍ നൈജീരിയക്കെതിരേ അര്‍ജന്റീന വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കളിക്കാനാകൂ.

COMMENTS