മുംബൈ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി നാളെ കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ ഉദ്ധവ് താക്കറെയ...
മുംബൈ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി നാളെ കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വച്ച് നാളെ വൈകുന്നേരം ആറിനാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ശിവസേനയെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അമിത് ഷായുടേത്. ഏപ്രിലില്‍ മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന മറുപടി നല്‍കിയിരുന്നു.
നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അടുത്ത കാലത്തായി ശിവസേന നടത്തിവരുന്നത്. അതിനാല്‍ ശിവസേനയെ മെരുക്കി തങ്ങളുടെ പാളയത്തില്‍ തന്നെ നിലനിര്‍ത്താനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ ശ്രമം.

COMMENTS