കൊച്ചി: നടിയെ ആക്രമിച്ചകേസിലെ പ്രതിയായ ദിലീപിന്റെ സസ്പെന്ഷന് തുടരുമെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. താര സംഘട...
കൊച്ചി: നടിയെ ആക്രമിച്ചകേസിലെ പ്രതിയായ ദിലീപിന്റെ സസ്പെന്ഷന് തുടരുമെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരികെയെടുത്ത സാഹചര്യത്തില്‍ ഉണ്ടായ വിവാദത്തിനെ തുടര്‍ന്നാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തങ്ങളുടെ ഭാഗം ക്ലിയറാക്കിയത്. എന്നാല്‍ ദിലീപ് കുറ്റവിമുക്തനായാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവര്‍ അറിയിച്ചു.
പാര്‍വതി, പത്മപ്രിയ, രേവതി എന്നീ നടിമാര്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡിയോഗം ഉടന്‍ വിളിക്കണമെന്നു കാണിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തു നല്കി.
നേരത്തെ ദിലീപിനെ തിരിച്ചടുത്തതുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു.
രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേര്‍ അമ്മയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. ഇത്രയൊക്കെ വിവാദങ്ങളുണ്ടായിട്ടും അമ്മയുടെ ഭാരവാഹികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
COMMENTS