തുടര്‍ച്ചയായരണ്ടാം ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഹാ...
തുടര്‍ച്ചയായരണ്ടാം ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ ഹാട്രിക് കരുത്തില്‍ ഒന്നിനെതിരെ ആറ് ഗോളിന് പാനമയെ തോല്പിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും.
22, 45, 62 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകള്‍. ഇതോടെ ഗാരി ലിനേക്കറിന് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന താരമായി കെയ്ന്‍. നിലവില്‍ ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ അഞ്ച് ഗോളുമായി മുന്നിലെത്തുകയും ചെയ്തു. നാല് ഗോള്‍ വീതമുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും റൊമേലു ലുകാക്കുവിനെയുമാണ് കെയ്ന്‍ പിന്നിലാക്കിയത്.
ജോണ്‍ സ്റ്റോണ്‍സ് രണ്ടും ജെസ്സി ലിംഗാര്‍ഡും ഒരുഗോളും നേടി ഇംഗ്ലണ്ടിന്റെ ജയം പൂര്‍ത്തിയാക്കി. ലിംഗാര്‍ഡിന്റെ ലോംഗ് റേഞ്ചര്‍ തന്നെയാണ് ആറ് ഗോളുകളില്‍ ഏറ്റവും മനോഹരം.
ഫെലിപെ ബാലോയ് ആണ് പാനമയുടെ ആശ്വാസഗോള്‍ നേടിയത്. ഇതോടെ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ നേടുന്ന ആദ്യ പാനമതാരമെന്ന റെക്കോര്‍ഡും ടീമിലെ ഏറ്റവും സീനിയറായ ബാലോയ് സ്വന്തമാക്കി.
-Sportsglobe.in
COMMENTS