ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നീതി നടപ്പിലാക്ക...
ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നീതി നടപ്പിലാക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടതു കൊണ്ടാണ് കര്‍ണാടകത്തിലെ വിഷയം സുപ്രീം കോടതിയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമായ നീക്കത്തിലൂടെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു സമാനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗിനാണ് ഗവര്‍ണര്‍ സാഹചര്യം ഒരുക്കിയത്.
എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എട്ട് എംഎല്‍എമാരുടെ കുറവുണ്ട്. ബിജെപിയെ പിന്തുണയ്ക്കാന്‍ മറ്റു പാര്‍ട്ടികളോ എംഎല്‍എമാരോ രംഗത്തെത്തിയിട്ടില്ല.
പിന്തുണ നല്കാന് തയ്യാറുള്ള എംഎല്‍എമാര്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജനാധിപത്യം സംരക്ഷിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്ത് ഇപ്പോള്‍ എന്താണ് നടക്കുന്നത്. മുമ്പ് ഗോവയിലും മണിപ്പൂരിലും ഇതു തന്നെയാണ് നടന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
Highlight: Former BJP leader Jaswant Sinha flays BJP and Karnataka governor

COMMENTS