ന്യൂഡല്‍ഹി: ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന്...
ന്യൂഡല്‍ഹി: ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും കര്‍ണ്ണാടകത്തിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാജസ്ഥാന് ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഹരിയാനയിലെ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
അസ്സമില്‍ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് അസമില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മേഘാലയയുമായി ബന്ധിപ്പിക്കുന്ന ഷിലോങ്ങ് സിലച്ചര് ദേശീയപാതയും തകരാറിലായി.

COMMENTS