കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന വയല്‍ക്കിളികള്‍ നടത്താനിരുന്ന ലോങ്ങ് മാര്‍ച്ച് ഉടനില്ല. എന്നാല്‍ ഓഗസ്റ്റ് 11 ന് തൃശ...
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന വയല്‍ക്കിളികള്‍ നടത്താനിരുന്ന ലോങ്ങ് മാര്‍ച്ച് ഉടനില്ല. എന്നാല്‍ ഓഗസ്റ്റ് 11 ന് തൃശൂരില്‍ സമര സംഗമം നടത്തുമെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു. വയല്‍ക്കിളി സമര സമിതിയുടെ ഇന്നു ചേര്‍ന്ന യോഗത്തിന് ശേഷമാണ് ലോംഗ് മാര്‍ച്ച് ഉടന്‍ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്.
അതിനിടെ സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് അറിയിച്ചു. വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട അദ്ദേഹം വയല്‍ക്കിളികളുടെ ലോംങ്ങ് മാര്‍ച്ചിന് പിന്നില്‍ മാവോയിസ്റ്റ് ഇസ്ലാമിക സഖ്യമാണെന്നും ആരോപിച്ചു.

COMMENTS