ആലുവ: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മറ്റൊരു അറസ്റ്റ് കൂടി. സിഐ ക്രിസ്പിന് സാമിനെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ...
ആലുവ: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മറ്റൊരു അറസ്റ്റ് കൂടി. സിഐ ക്രിസ്പിന് സാമിനെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന് സാം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ ക്രിസ്പിനെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടങ്കലില്‍ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളില്‍ തിരിമറി നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ശ്രീജിത്തിനെ ക്രിസ്പിന് മര്‍ദ്ദിച്ചിട്ടില്ല എന്നു വ്യക്തമായതിനെ തുടര്‍ന്നാണ് കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെങ്കിലും ജാമ്യം നല്‍കേണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.
സംഭവം നടന്ന വരാപ്പുഴ സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. എന്നാല്‍, മേല്‍നോട്ടത്തിലുണ്ടായ പിഴവാണ് ക്രിസ്പിനെ കുരുക്കിയത്.
എസ്ഐയും മറ്റു പൊലീസുകാരും മര്‍ദ്ദിച്ച വിവരം ക്രിസ്പിന് അറിഞ്ഞില്ല.
രാത്രിയിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, രാവിലെയാണ് അറസ്റ്റ് ചെയ്തതെന്നു കാട്ടിയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ തയ്യാറാക്കിയത്. അതില്‍, ക്രിസ്പിന് ഒപ്പിടുകയായിരുന്നു.
Highlight: varapuzha custodial death ci crispin sam arrested.

COMMENTS