മസ്കറ്റ്: ഒമാനില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. മലയാളികളായ പതിന്നാലുപേര്‍ ഒമാനിലെ ഇബ്രിയില്‍ നിന്ന...
മസ്കറ്റ്: ഒമാനില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. മലയാളികളായ പതിന്നാലുപേര്‍ ഒമാനിലെ ഇബ്രിയില്‍ നിന്ന് സോഹാറിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയില്‍ വാദി ദിബിയില് ഉണ്ടായ കാറ്റില്‍ പെട്ടാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സ്വദേശി സജീന്ദ്രന് പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് എന്നിവരാണ് മരിച്ചത്.
ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലും യുനീക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരുക്കേറ്റ മറ്റ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
COMMENTS