കൊച്ചി: മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വിധിച്ചു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക...
കൊച്ചി: മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വിധിച്ചു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പൊലീസ് ആക്ടില്‍ ഇല്ലെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കേസെടുത്ത പൊലീസിനെതിരെ എറണാകുളം സ്വദേശി എം.ജെ. സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി.
നിലവില്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. അത്തരമൊരു അപകടം ഉണ്ടാകാത്തിടത്തോളം കേസെടുക്കാനാവില്ലെന്നും കേസെടുക്കണമെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തി നിയമസഭയില്‍ പാസാക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.

COMMENTS