ന്യൂഡല്‍ഹി: സി.ബി.എ.സ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്തതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ച...
ന്യൂഡല്‍ഹി: സി.ബി.എ.സ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്തതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കക്റോല സ്വദേശിയായ രോഹിത് കുമാര്‍ മീന(17), വനന്ത് കുഞ്ച് സ്വദേശി പ്രഗ്യാ പാണ്ഡേ(15) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് പരീക്ഷ ഫലത്തില്‍ 59 ശതമാനം മാര്‍ക്ക് നേടിയ മീന നിരാശമൂലമാണ് ജീവനൊടുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്ത വിഷമത്തില്‍ പാണ്ഡേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. 70 ശതമാനം മാര്‍ക്ക് നേടി പാണ്ഡേ വിജയിച്ചിരുന്നു.
പത്താം ക്ലാസില്‍ ദേശീയതലത്തില്‍ 86.7 ശതമാനമാണ് വിജയം. 99.90 ശതമാനം വിജയം നേടി തിരുവനന്തപുരം റീജണ്‍ ഒന്നാമതെത്തിയിരുന്നു.

COMMENTS